Monday, October 4, 2010

ഒരു അസുലഭ പുസ്തകം .

ഒരു ബസ്‌ യാത്രയില്‍ രണ്ടു രൂപയുടെ ബുക്കിന്റെ വില്പന പരസ്യം കേട്ടത് !!!!!!!!!!!!!!!!!

പ്രിയ ബസ്‌ യാത്രക്കാരെ. കേള്‍ക്കൂ കേള്‍ക്കൂ കേള്‍ക്കൂ. തുച്ചമായ രണ്ടു രൂപ മാത്രം വിലയുള്ള ഒരു അപൂര്‍വ ബുക്കിനെ പറ്റി കേള്‍ക്കൂ..,
ഈ കഴിഞ്ഞ കഴിഞ്ഞ PSC പരീക്ഷയില്‍ ചോദിച്ച നൂറില്‍ പരം ചോദ്യങ്ങളും , അവയുടെ മുന്നൂറില്‍ പരം ഉത്തരങ്ങളും..... മോര്‍ ദാന്‍ ടു ഹന്‍ട്രട് കൊസ്റ്യന്‍സ് ആന്‍ഡ്‌ ഫൈവ് ആന്‍സെര്സ് ...

1 . കുഞ്ചിയമ്മയ്ക്ക് അഞ്ചു മക്കള്‍ എങ്കില്‍ ആറാമത്തെ മകന്റെ പേര് എന്ത്?
2 . പറയി പെറ്റ പന്ത്രണ്ടു മക്കളില്‍ പതി മൂന്നാമത്തെ മകള്‍ ഏതു ക്ലാസ്സില്‍ ആണ് ഇപ്പോള്‍?
3 . സാരേ ജഹാന്‍ സെ അച്ഛാ.. ഇതില്‍ അച്ഛന്‍ ആര് മകള്‍ ആര്?
4 .ഹം തും ഏക്‌ കംരെ മെ ബന്ദ്‌ ഹോ - ഇത് പ്രധാന മന്ത്രി ആരോട് എപ്പോള്‍ പറഞ്ഞു ?
5 . ലോകത്തില്‍ ആദ്യമായി വിമാനം പറത്തിയ സഹോദരങ്ങള്‍ കേരളത്തിലെ ഏതു ജില്ലക്കാരാണ്?


ഇങ്ങനെ നിങ്ങളുടെ മനസ്സിനെ അലട്ടി കൊണ്ടിരിക്കുന്ന ഒത്തിരി സംശയങ്ങളുടെ ഉത്തരങ്ങളുമായി ഇതാ എത്തിയിരിക്കുന്നു ഒരു അസുലഭ ബുക്ക്. . വാങ്ങിക്കാം വാങ്ങിക്കാം. വെറും രണ്ടു രൂപ മാത്രം .

No comments:

Post a Comment