Monday, October 4, 2010

ഈശ്വരാ... സ്വപ്നം സത്യമായാല്‍..!!!!

:സമയമായിരിക്കുന്നു. എന്റെ കൂടെ വരിക. പിറകില്‍ ഇരുന്നോളൂ... 
മുഴക്കമുള്ള ശബ്ദം.

: എവിടെയ്ക്കാ ഈ യാത്ര?
മറുപടി ഇല്ല. ചുറ്റും നോക്കി എങ്ങും പുക പടലങ്ങള്‍ മാത്രം.

:ഇറങ്ങിക്കോളൂ.
:എത്തിയോ?
:അതെ
നല്ല വെളിച്ചം. ഏതോ കൊട്ടരമാണെന്ന് തോന്നുന്നു. ബോര്‍ഡ്‌ വായിച്ചു.
ഈശ്വരാ യമ ലോകമോ  ? തിരിഞ്ഞു നോക്കി. ഒരു പോത്ത്. ഇതിനു മുകളില്‍ ഇരുന്നാണോ ഞാന്‍ വന്നത്? അപ്പോള്‍ എന്നെ കൊണ്ട് വന്നത് യമരാജന്‍ ആയിരുന്നോ?

"ചിത്രഗുപ്താ, ഇവന്റെ ബുക്ക്‌ ഇങ്ങെടുക്കൂ.. അല്ലേല്‍ വേണ്ട, വായിക്കൂ,"
"വളരെ നല്ല മനുഷ്യന്‍ ആയിരുന്നു, പറയത്തക്ക തെറ്റുകളോ, പാപങ്ങ ളോ    ചെയ്തിട്ടില്ല, തികഞ്ഞ ഭക്തന്‍ ആയിരുന്നു."
"ഉറപ്പാണോ? ഒന്നും കൂടി നോക്കൂ..."
"ശരി. ചെറിയ ഒരു കുഴപ്പം കാണുന്നുണ്ട്, പക്ഷെ സാരമില്ല, ചെറിയ ശിക്ഷ കൊടുക്കാവുന്നതാണ്"
"കുഴപ്പമോ? എന്താ അത്? തെളിച്ചു പറയൂ..."  

"അതി സുന്ദരനായ ഒരു മനുഷ്യന്‍ ആയിരുന്നു. ഒരുപാട് തരുണീമണികള്‍ ഇയാളുടെ സൗന്ദര്യത്തില്‍ മയങ്ങി, നേരിട്ട് പറഞ്ഞില്ലെങ്കിലും  ഉള്ളില്‍ ഇയാളെ പ്രണയിച്ചിരുന്നു. അത് ഇയാള്‍ മനസ്സിലാക്കിയിരുന്നെങ്കിലും, തിരിച്ച് അവരോട് ഒന്നും പ്രകടിപ്പിച്ചിരുന്നില്ല. കാരണം അത്രയ്ക്ക് നല്ലവന്‍ ആയിരുന്നു. തമാശ കള്‍ പൊട്ടി ചിരിച്ചു ആസ്വദിക്കുന്ന ഒരു ശുദ്ധന്‍"

"പക്ഷെ, തെറ്റ് തെറ്റ് തന്നെയാണ്., അതിനു ശിക്ഷ അനുഭവിച്ചേ മതിയാകൂ, അതുകൊണ്ട് ഞാന്‍ തന്നെ വിധിക്കാം, - ഇവന്‍ ഭൂമിയില്‍ ഒരിക്കല്‍ കൂടി പിറക്കട്ടെ. പോയ ജന്മത്തിലെക്കാള്‍, സുന്ദരനാകട്ടെ, എല്ലാരും ഇവനെ പഴയത് പോലെ തന്നെ ഇഷ്ടപ്പെടട്ടെ."

ടിടി ടിന്‍ ടിന്‍ ടിടി ടിന്‍ ടിന്‍ ടിടി ടിന്‍ ടിന്‍ ടിന്‍...... ഈശ്വരാ, ഇത് നോക്കിയ E72 ടോണ്‍ ആണല്ലോ.. യമലോകത്തും  മൊബൈല്‍ ഫോണോ????

"ശോ.. ഒന്നെഴുന്നെല്‍ക്കൂ ഏട്ടാ, ദാ ചായ കുടിക്കൂ.. ദാ മൊബൈലില്‍ ആരോ വിളിച്ചു"
നല്ല പരിചയമുള്ള ശബ്ദം. ആരാ അത്?
ശോ.. ഒന്നെഴുന്നെല്‍ക്കൂ .. ദാ ചായ കുടിക്കൂ. ഇല്ലേല്‍ തണുത്തു പോകും.

കണ്ണ് മെല്ലെ തുറന്നു നോക്കി. ഈശ്വരാ ഞാന്‍ ഇപ്പോള്‍ എവിടെയാണ്? കണ്ടത് സ്വപ്നമായിരുന്നോ? യമ ദേവന്‍ പറഞ്ഞത് സത്യമായാല്‍??? വീണ്ടും കൂടുതല്‍ സുന്ദരനായി ജനിക്കേണ്ടി വന്നാല്‍ ? ശോ... ഞാന്‍ എന്ത് ചെയ്യും..എന്റെ ഒരു കാര്യം.
ശരി ചായ കുടിച്ചു  കളയാം. സ്വപ്നത്തെ കുറിച്ചൊക്കെ  പിന്നെ ആലോചിക്കാം. വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ..

ദിവ്യാമ്മേ, ഒരു ചായയും കൂടി പോരട്ടെ  ..

No comments:

Post a Comment